
2025 നവംബർ മാസത്തിലെ ക്രമസമാധാന പാലനത്തിൽ സംസ്ഥാനതല വിലയിരുത്തലിൽ മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുത്തു. നിയമപാലനത്തിലും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും നടത്തിയ കാര്യക്ഷമമായ ഇടപെടലുകളാണ് ഈ അംഗീകാരത്തിന് കാരണം.
മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി ജില്ലാ പോലീസ് മേധാവി അജിത് കുമാർ IPSൽ നിന്ന് ആലത്തൂർ സബ് ഡിവിഷൻ ഡി.വൈ.എസ്.പി. മനോജ്‌കുമാറും, വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ബെന്നിയും ചേർന്ന് ഏറ്റുവാങ്ങി.
ക്രമസമാധാനം നിലനിർത്തുന്നതിൽ മാത്രമല്ല, പൊതുജനങ്ങളോടുള്ള സൗഹൃദ സമീപനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലെ ജാഗ്രത, രാത്രികാല പട്രോളിംഗ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലും വടക്കഞ്ചേരി പോലീസ് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഈ നേട്ടം സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അഭിമാനകരമാണെന്നും, ഭാവിയിലും ഇതേ ഉത്സാഹത്തോടെ സേവനം തുടരുമെന്നും വടക്കഞ്ചേരി പോലീസ് അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

