മണിയൻകിണർ ഉന്നതിയിൽ റവന്യുവകുപ്പ് മന്ത്രി കെ. രാജനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സന്ദർശനം നടത്തി.

Share this News

ഉന്നതി നിവാസികളുടെ വളരെ നാളത്തെ ആവശ്യങ്ങളെല്ലാം പരിഹരിക്കുമെന്ന് മന്ത്രിയും കളക്ടറും ഉറപ്പുനൽകി.

ഉന്നതിയിൽ പട്ടികവർഗ വിഭാഗക്കാരുടെ 84 വീടുകളാണുള്ളത്. ഇവയിൽ പലതും കാലപ്പഴക്കംകൊണ്ട് തകർന്നുവീഴാറായ വയാണ്. വീടിനുമുകളിലേക്ക് മരങ്ങൾ ചാഞ്ഞു നിൽക്കുന്നതിനാൽ അപകടാവസ്ഥയിലായവയുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി വനംവകുപ്പിനോട് നിർദ്ദേശിച്ചു. വീടുകളുടെ പുനരുദ്ധാരണം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും മന്ത്രി നിർദേശിച്ചു.

കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലമൊരുക്കുക, വന്യമൃഗശല്യം തടയാൻ ഫെൻസിംഗ് നടപ്പിലാക്കുക, വാച്ചർമാരെ നിയമിക്കുക, ഭൂമിക്ക് പട്ടയം നൽകുക, കുടിവെള്ളം ലഭ്യമാക്കുക, ഉന്നതിയിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് സർക്കാർ സർവീസിലെത്താൻ സഹായകമായ പി എസ് സി പരിശീലന കേന്ദ്രം ഉറപ്പാക്കുക, ആധാർ ക്യാമ്പ് സംഘടിപ്പിക്കുക, രോഗികളായവർക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കുക, തൊഴിലുറപ്പു ദിനങ്ങൾ ഉറപ്പാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളാണ് ഉന്നതി നിവാസികൾ ഉന്നയിച്ചത്. ആവശ്യങ്ങളെല്ലാം ന്യായമാണെന്നും സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്നും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

സബ്കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഡി എഫ് ഒ മാർട്ടിൻ ലോവൽ, ജില്ലാ പഞ്ചായത്തംഗം പി.എസ്. വിനയൻ, ഉന്നതി നിവാസികൾ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സനൽ വാണിയമ്പാറ നന്ദി പറഞ്ഞു. യോഗാനന്തരം മന്ത്രിയും കളക്ടറും എല്ലാവർക്കും ക്രിസ്തുമസ്, പുതു വർഷാശംസകൾ നേർന്ന് കേക്ക് മുറിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!