ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു

Share this News

. സ്വര്‍ണവില ഒരു വര്‍ഷത്തിനുളളില്‍ ഏറുന്നത് ഇരട്ടിയിലേറെ. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ഇതിനിടെ ഏതാണ്ട് എല്ലാ മാസങ്ങളിലും സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം ഉയരത്തിലായി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു.


രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4500 കടന്നതാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷയും ഡോളറിനുണ്ടായ മൂല്യതകര്‍ച്ചയും സ്വര്‍ണത്തിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്നത്. 2020ല്‍ 2000 ഡോളര്‍ ആയിരുന്ന സ്വര്‍ണവിലയാണ് 5 വര്‍ഷം കൊണ്ട് 4500 ഡോളറെന്ന ഉയരം തൊട്ടത്. ഇക്കാലയളവില്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറിനെ അപേക്ഷിച്ച് 71 ല്‍ നിന്നും 91ലേക്ക് എത്തിയതും വില വര്‍ധനവിന് കാരണമായി. വന്‍കിട സ്വര്‍ണ നിക്ഷേപകര്‍ തത്കാലത്തേക്ക് ലാഭമെടുപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിലയില്‍ ചെറിയ തിരുത്തല്‍ പ്രതീക്ഷിക്കാമെങ്കിലും സ്വര്‍ണവില മുന്നേറ്റം തുടരാനാണ് സാധ്യത.


Share this News
error: Content is protected !!