Share this News

ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അപ്പൂപ്പന്മാരും അമ്മൂമ്മമാരും എത്തിച്ചേർന്നു. പേരക്കുട്ടികളുടെ വിദ്യാലയങ്ങളിൽ ആടിയും പാടിയും ക്രിസ്തുമസ് മധുരം നുണഞ്ഞും അവർ ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്‌സ് ക്രിസ്തുമസ്സിന്റെ ശാന്തിയും ത്യാഗവും സമാധാനവും ഉൾക്കൊള്ളുന്ന സന്ദേശം നൽകി. വിദ്യാലയാങ്കണത്തിൽ എത്തിച്ചേർന്ന അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും കരോൾ ഗാനങ്ങൾ പാടി അധ്യാപകർ ഹൃദ്യമായി വരവേറ്റു. ഗാനമാലപിച്ചും വിദ്യാലയനുഭവങ്ങൾ പങ്കുവെച്ചും വാർദ്ധക്യത്തിലും ബാല്യത്തിന്റെ പ്രസരിപ്പുമായി എത്തിച്ചേർന്ന അവരെ പി ടി എ ക്രിസ്തുമസ് സമ്മാനങ്ങൾ നൽകി ആദരിച്ചു . പിടിഎ പ്രസിഡന്റ് ഷക്കീർ എ കെ, എം പിടിഎ പ്രസിഡന്റ് സിമി ബിജു സി. സോണി എന്നിവർ സന്നിഹിതരായിരുന്നു.

Share this News