
ക്രിസ്തുമസ് തലേന്ന് 10-ാം വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് വിവിധ അംഗൻവാടികൾ സന്ദർശിച്ച് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തു. തെക്കുംപ്പാടം, കന്നുകാലിച്ചാൽ, തമ്പുരാട്ടിപ്പറമ്പ് എന്നീ അംഗൻവാടികളിൽ കുട്ടികളോടും വയോജനങ്ങളോടുമൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു.
കുട്ടികൾക്കും വയോജനങ്ങൾക്കും കേക്ക് വിതരണം ചെയ്തതോടൊപ്പം ക്രിസ്തുമസ് ആശംസകളും പുതുവത്സരാശംസകളും അറിയിച്ചു.

പരിപാടിയിൽ അംഗൻവാടി ടീച്ചർമാരായ ഓമന, സിന്ധു, മിനി എന്നിവർ പങ്കെടുത്തു. ബൂത്ത് പ്രസിഡന്റ് ബിജു കൊല്ലമറ്റം, സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ്. പീതാംബരൻ, എൻ.ഡി.എ. ഭാരവാഹികളായ സുബാഷ് മേലേവീട്ടിൽ, വിജയൻ കമ്പിളി, കേശവൻ കരുമത്തിൽ എന്നിവർ അടക്കമുള്ളവർ പങ്കെടുത്തു. അംഗൻവാടി ജീവനക്കാരും നാട്ടുകാരും പരിപാടിക്ക് സാന്നിധ്യം വഹിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
