
വടക്കഞ്ചേരിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ സഹോദരിമാർക്കു പരിക്ക്. കിഴക്കഞ്ചേരി കളവപ്പാടം മുതിയൻപറ്റ വീട്ടിൽ ഗീതു(24) സഹോദരി നീതു (26) എന്നിവർക്കാണു പരുക്കേറ്റത്. ഗീതുവിന്റെ കാലൊടിഞ്ഞു നീതുവിനും കാലിനാണു പരുക്ക്.ഇരുവരെയും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശിവരാമ പാർക്കിനു മുൻവശത്തായി ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
തൃശൂർ ഭാഗത്തേക്കു പോവുക യായിരുന്ന സ്വകാര്യ ബസ് യുവതികൾ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിത വേഗത്തിലാണു ബസ് വന്നതെന്നു യാത്രക്കാർ പറഞ്ഞു.
ബസിനടിയിലേക്കു സ്കൂട്ടർ വീണിട്ടും ബസ് 10 മീറ്ററോളം ഇരുവരെയും വലിച്ചുകൊണ്ടു പോയി കണ്ടുനിന്നവർ ബഹളം വച്ചതോടെയാണു ബസ് നിർത്തിയത്. ഓടിക്കൂടിയ നാട്ടുകാർ
ബസ് ജീവനക്കാരെ തടഞ്ഞുവച്ചു. പാലക്കാട് ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ ചെറുപുഷ്‌പം സ്‌റ്റോപ്പിൽ ആളെ ഇറക്കി റോയൽ കവല വഴി തങ്കം ജംക്ഷനിൽ എത്തി സ്‌റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ ഭാഗത്തേക്കു പോകണം എന്നാണു നിയമം .ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം അനുസരിക്കാതെ ബസ് ടൗണിലൂടെ വരികയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. പൊലീസ് എത്തി ബസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

