ചക്കോത്ത് കുടുംബ കൂട്ടായ്മയുടെ 14-ാം മത് വാർഷിക പൊതുയോഗം നടത്തി

Share this News

ചക്കോത്ത് കുടുംബ കൂട്ടായ്മയുടെ 14-ാം മത് വാർഷിക പൊതുയോഗം പട്ടിക്കാട് പീച്ചി റോഡിന് സമീപമുള്ള ഡ്രീം സിറ്റി ബിൽഡിംഗിലെ പൗർണ്ണമി ഓഡിറ്റോറിയത്തിൽ ഡിസംബർ 25 വ്യഴാഴ്ച നടന്നു. പ്രസിഡൻ്റ് സി മോഹൻദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നന്ദകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി രമേശ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുനിൽ കുമാർ വരവ് -ചെലവ് കണക്ക് അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളായ സി.ശ്രീധരൻ, വിജ്ഞാന സൂര്യൻ , രവീന്ദ്രനാഥൻ , അനന്ത പത്മനാഭൻ വത്സ ഗിരിജൻ , ബീന ബാലചന്ദ്രൻ സുനിത സുനിൽകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. പുതിയ കുടുംബാംഗങ്ങളെ ചടങ്ങിലേക്ക് പരിചയപ്പെടുത്തി. തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. പൊതു യോഗത്തിന് സുശിൽ കുമാർ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!