പാണഞ്ചേരി ഗ്രാമപഞ്ചായത്ത്; എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർഥിയായി കെ.വി. അനിത, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി സനിൽ വാണിയമ്പാറ

Share this News


പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ.വി. അനിതയും വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി സനിൽ വാണിയമ്പാറയും മത്സരിക്കും. പയ്യനം വാർഡിൽ നിന്ന് വിജയിച്ച കെ.വി. അനിത 2015 മുതൽ 2020 വരെ എൽഡിഎഫ് ഭരണസമിതിയുടെ പ്രസിഡൻ്റായിരുന്നു. വാണിയമ്പാറ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സനിൽ വാണിയമ്പാറയാണ് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി.ഏരിയ കമ്മിറ്റിയിൽ നടന്ന യോഗത്തിലാണ് കെ.വി. അനിതയെ പ്രസിഡൻ്റ് സ്ഥാനാർഥിയായി തീരുമാനിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!