പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനു ടീച്ചർ

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് ഇന്ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രസിഡൻ്റ് സ്ഥാനാർഥിയായ മീനു ടീച്ചർ 13 വോട്ട് നേടി വിജയിച്ചു. രാവിലെ 10 30 ന് ആരംഭിച്ച വോട്ടെടുപ്പിൽ 24 അംഗങ്ങളിൽ നിന്ന് 23 അംഗങ്ങളാണ് വോട്ട് ചെയ്തത്. തെക്കും പാടത്തു നിന്നും വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തിയില്ല. എൽഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർത്ഥിയായ കെ.വി അനിതയ്ക്ക് പത്തു വോട്ടുകൾ ആണ് ലഭിച്ചത്. വരണാധികാരി പ്രജിയുടെ നേതൃത്വത്തിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്. രാവിലെ കൃത്യം 10 30നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്.

വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!