
കൂട്ടാല കതിരപ്പള്ളി ശ്രീധരൻ മെമോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 56 മത് കലാഭവൻ മണി ജന്മദിന അനുസ്മരണവും ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മുൻ മിൽമ ബോർഡ് മെമ്പർ ഭാസ്ക്കരൻ ആദംകാവിൽ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ കെ എസ് മണിവർണ്ണൻ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സിനിമ താരവുമായ കലാഭവൻ സതീഷ് കലാഭവൻ മണിയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ബാഡ്മിൻ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. കലാഭവൻ മണിയുടെ ഓർമ്മകൾ അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ സജീവമായി ഇന്നും നിലനിൽക്കുന്നു, അദ്ദേഹത്തിന്റെ സംഗീതവും അഭിനയവും ലാളിത്യവും കാരണം അദ്ദേഹം മലയാള സിനിമാ ചരിത്രത്തിൽ ആർക്കും മറക്കാൻ കഴിയാത്ത ഒരു പ്രത്യേക സ്ഥാനത്ത് തുടരുന്നു എന്ന് അനുസ്മരണ പ്രഭാഷണത്തിൽ കലാഭവൻ സതീഷ് പറഞ്ഞു ചടങ്ങിൽ പ്രശസ്ത ബാഡ്മിന്റൺ പ്ലെയറും മിലിട്ടറി ഉദ്യോഗസ്ഥനായ ബാലുവിനെ ആദരിച്ചു. ബാഡ്മിന്റൺ താരങ്ങളായ കെ വി മണി, സിബി സെബാസ്റ്റ്യൻ, സഞ്ജു തോമസ്, എൽദോ സക്കറിയ, കിച്ചു, ശ്രീരാഗ് മാധവൻ, അനൂപ് ഭാസ്കരൻ, കെ എസ് സത്യനാരായണൻ, ജെയ്‌സൺ പിറവം, കാർത്തിക് മാളക്കാരൻ, ഫ്രാങ്ക്‌ളിൻ, രെഞ്ചു വര്ഗീസ്, നിതിഷ് രാജു എന്നിവർ സംസാരിച്ചു. തുടർന്ന് ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
