Share this News

ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം നിയമന വിജ്ഞാപനമിറക്കി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമൻ സെൻ.
കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമന്‍ സെന്‍ 1991ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിലില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. അതേ വര്‍ഷം തന്നെ മേഘാലയ ചീഫ് ജസ്റ്റിസായി നിയമിതനാകുകയും ചെയ്തു. ജനുവരി ഒമ്പതിനാകും സൗമൻ സെൻ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റെടുക്കുക. 2027 ജൂലൈ 27വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.
Share this News