
തെക്കുംപാടം NSS കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു
മന്നത്താചാര്യൻ ശ്രീ മന്നത് പത്മനാഭന്റെ 149-ാമത് ജയന്തി തെക്കുംപാടം 5875-ാം നമ്പർ NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് എൻ. എസ്. പീതാംബരൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കരയോഗ അംഗങ്ങളായ സി.ബി. മോഹൻദാസും സരസ്വതിയമ്മയും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ പങ്കെടുത്ത കരയോഗ അംഗങ്ങൾ എല്ലാവരും മന്നത്താചാര്യന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജ്യോതി രമേശൻ നന്ദി പറഞ്ഞു.
വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ, ഡോ. സുശീൽ കുമാർ, സി.ബി. മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഡോ. സുശീൽ കുമാറിനെ മോമെന്റോ നൽകി ആദരിച്ചു. അഭിരാമി, ധ്യാൻ കൃഷ്ണ എന്നിവർക്ക് മന്നം സ്കോളർഷിപ്പും വിതരണം ചെയ്തു.
കരയോഗത്തിലെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
