
തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസി. പ്രൊഫസർ തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെൻ്റിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. സിവിൽ എഞ്ചിനീയറിങ്ങിൽ 60% മാർക്കോടെയുള്ള എം ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണ് നിലവിൽ ഉള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 07 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . കൂടുതൽ വിവരങ്ങൾക്ക് 9188400951 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.