ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കും ; ഗോകുലം ഗോപാലനുമായി MLA പി.പി സുമോദ് കൂടിക്കാഴ്ച്ച നടത്തി

Share this News

ആയക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് സർക്കാർ ഏറ്റെടുക്കും ; ഗോകുലം ഗോപാലനുമായി MLA പി.പി സുമോദ് കൂടിക്കാഴ്ച്ച നടത്തി

പുതുവർഷത്തിൽ വടക്കഞ്ചേരി ആയക്കാട്
ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതിന് പ്രതീക്ഷ നൽകുന്ന ശുഭകരമായ കൂടിക്കാഴ്ച ഉണ്ടായിക്കുകയാണ്. പ്രമുഖവ്യവസായിയും ഒട്ടേറെ സ്ഥാപനങ്ങൾക്ക് നേതൃത്വം
നൽകുകയും ചെയ്യുന്ന ഗോകുലം ഗോപാലൻ്റെ കയ്യിൽ നിന്നും ഹൈസ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ
ലെറ്റർഹെഡിൽ നിവേദനം നൽകി.

2026 ബഡ്ജറ്റിൽ തുക അനുവദിച്ച്
ആയക്കാട് സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കാനുള്ള പോംവഴിയാണ് കൂടിക്കാഴ്ച്ചയിലൂടെയും ചർച്ചയിലൂടെയും തെളിയുന്നത്. നാടിന്റെ ജനകീയ ആവശ്യം പരിശോധിച്ച് അനുഭാവ പൂർവ്വം പരിഗണിക്കാം എന്ന് ശ്രീ ഗോകുലം ഗോപാലൻ ഉറപ്പുനൽകിയതായി തരൂർ MLA പി.പി സുമോദ് അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!