Share this News

റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ് ഫർഹാൻ
ജനുവരി 26ന് ന്യൂ ഡൽഹി യിൽ നടക്കുന്ന റിപ്പബ്ലിക്‌ദിന പരേഡിൽ പങ്കെടുക്കാൻ വടക്കഞ്ചേരി കമ്മാന്തറ സ്വദേശി വി.എസ് മുഹമ്മദ് ഫർഹാന് അവസരം. എൻസിസി കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പ്രൈം മിനിസ്റ്റർ റാലിയിൽ ഫർഹാൻ പങ്കെടുക്കുന്നത്. ആലത്തൂർ എസ്എൻ കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ്. 5 മാസം നീണ്ട കഠിന പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണ് ഫർഹാനെ തേടി സുവർണാവസരമെത്തുന്നത്. വടക്കഞ്ചേരി കമ്മാന്തറ അബ്‌ദുൽ ഷുക്കൂറിന്റെയും റെജീനയുടെയും മകനാണ്. മുഹമ്മദ് ഫയാസാണ് സഹോദൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News