കാവശ്ശേരി വാർഡ് ഏഴിൽ മലമ്പുഴ കനാൽ ബണ്ട് പുനർനിർമ്മാണം ആരംഭിച്ചു

Share this News

കാവശ്ശേരി വാർഡ് ഏഴിൽ മലമ്പുഴ കനാൽ ബണ്ട് പുനർനിർമ്മാണം ആരംഭിച്ചു

കാവശ്ശേരിഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന മലമ്പുഴ കനാൽ വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തത്തോടെയാണ് കനാൽ ബണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ജനപ്രതിനിധിയായ അഹമദ് കബീറിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൈകോർത്ത് നടത്തിയ ശ്രമമാണ് ഈ പ്രവർത്തനങ്ങൾക്ക് ഊർജമായത്. വർഷങ്ങളായി കനാൽ അടഞ്ഞുകിടന്നതിനെ തുടർന്ന് കൃഷിക്കും ജലവിതരണത്തിനും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
കനാൽ ബണ്ട് ശരിയാക്കുന്നതോടെ കൃഷിഭൂമികൾക്ക് ആവശ്യമായ വെള്ളം ലഭ്യമാകുകയും പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യുമെന്ന് അഹമദ് കബീർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!