
മംഗലംഡാം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തുന്ന സ്‌ഥല പരിചയമില്ലാത്ത ആളുകൾ അപകടത്തിൽപെടുന്നതു പതിവാകുന്നു. തൃശൂരിൽ നിന്ന് എത്തിയ വിദ്യാർഥിയുടെ മരണം ഇന്നലെ നാടിനെ നടുക്കി. വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ച് തോട്ടിലും പാറക്കെട്ടുകളിലേക്കും ഇറങ്ങുന്നതാണ് അപകടങ്ങൾക്കുകാരണം.
2020ൽ കയറാടി സ്വദേശിയായ യുവാവ് ഈ വെള്ളക്കെട്ടിൽ വീണ് മരിച്ചിരുന്നു.
അതിനുശേഷവും ഇവിടെ പല അപകടങ്ങളും സംഭവിച്ചതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘം തോട്കടക്കാൻ കഴിയാതെ മണിക്കൂറുകൾ കുടുങ്ങിപ്പോയ സംഭവവും ഉണ്ടായി.ദുരന്തങ്ങൾ ഒഴിവാക്കാൻ റോഡരികിൽ സ്‌ഥാപിച്ചിട്ടുള്ള സൂചനാ ബോർഡുകളിലെ നിർദേശ ങ്ങൾ പാലിക്കണമെന്നും
വകുപ്പ് അധികൃതർ അറിയിച്ചു. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മേഖല യിൽ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
