ഗാന്ധി ഗ്രാമം റസിഡൻസ് അസോസിയേഷൻ്റെ  21-ാംവാർഷിക പൊതുയോഗവും, കുടുംബ സംഗമവും നടന്നു

Share this News

ഗാന്ധി ഗ്രാമം റസിഡൻസ് അസോസിയേഷൻ 21-ാംവാർഷിക പൊതുയോഗവും, കുടുംബ സംഗമവും നടന്നു

ദേശീയപാതയിലെ സർവീസ് റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും, ടാർ മിക്സിങ് പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ഗാന്ധി ഗ്രാമം റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു അസോസിയേഷന്റേ 21-ാം വാര്‍ഷികവും, കുടുംബ സംഗവമവും വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസ് അധ്യക്ഷനായി. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം ദിപ ബൈജു, അസോസിയേഷന്‍ സെക്രട്ടറി പി.കെ.ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.എം.ജലീല്‍, മുന്‍ പ്രസിഡന്റ് കെ.കെ.ജ്യോതികുമാര്‍, ട്രഷറര്‍ ടി.എന്‍.രാജേന്ദ്രന്‍ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കലാ കായിക മേഖലയിലെ മികവു തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിക്കലും. കലാപരിപാടിയും ഉണ്ടായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!