മുല്ലപ്പൂവിന് പൊന്നുംവില, കിലോയ്ക്ക് 5,000 രൂപ; മുഴത്തിന് 100 മുതൽ 250 രൂപവരെ

Share this News


മുല്ലപ്പൂവിന് ഞായറാഴ്ച പൊന്നും വിലയായി. മുഴത്തിന് 100 രൂപയായാണ് വർധിച്ചത്. പെട്ടെന്ന് വില കൂടിയത് ഗുരുവായൂരിൽ കല്യാണക്കാർക്ക് തിരിച്ചടിയായി. മുഴത്തിന് 100 എന്നത് ചുരുങ്ങിയ വിലയാണ്. എന്നാൽ, ഗുരുവായൂരിൽ ഞായറാഴ്ച 120-നും 150-നും വിറ്റവരുണ്ട്. മുല്ലപ്പൂ അടുപ്പിച്ച് കെട്ടിയതിനാണെങ്കിൽ 250 രൂപയായിരുന്നു വില.കഴിഞ്ഞയാഴ്‌ച്ച 50 രൂപ ഉണ്ടായിരുന്നതാണ് പെട്ടെന്ന് ഇരട്ടിയായത്. കിലോയ്ക്ക് 5,000 രൂപയുമായി. തമിഴ്നാട്ടിൽ മഞ്ഞുവീഴ്ചയുണ്ടായതാണ് വില കൂടാൻ കാരണമായത്. മഞ്ഞുവീഴ്ചയുണ്ടായാൽ ഉത്പാദനം കുറയുകയും പൂ വിരിയാൻ താമസം നേരിടുകയും ചെയ്യും. പകൽ സമയത്തെ കനത്ത ചൂടും മുല്ലക്കൃഷിക്ക് തടസ്സമാകുന്നു. അതുകൊണ്ടാണ് വില കൂട്ടേണ്ട സാഹചര്യം വന്നതെന്ന് ഗുരുവായൂരിലെ പൂക്കച്ചവടക്കാർ പറഞ്ഞു.ഇനിയും വില കൂടാനാണ് സാധ്യത. കാരണം, മകരമാസമാകുന്നതോടെ കല്യാണങ്ങൾ കൂടും. മുല്ലപ്പൂവിന് ഡിമാൻഡ് കൂടും. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂ കൊണ്ടുവരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!