തെക്കുംപാടം റോഡ് സഞ്ചാരയോഗ്യമാക്കണം; തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

Share this News

തെക്കുംപാടം റോഡ് സഞ്ചാരയോഗ്യമാക്കണം; തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്തിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കല്ലിടുക്ക് പീച്ചിഡാം റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നൽകി. തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്തിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ക്യാമ്പ് ഓഫീസിൽ മന്ത്രിയുടെ പിഎ രാജേഷ് നായർ നിവേദനം ഏറ്റുവാങ്ങി.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പിഎംജിഎസ്‌വൈ, ജൽജീവൻ മിഷൻ ഓഫീസുകളിലും നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രമന്ത്രിക്കും ഇപ്പോൾ നിവേദനം നൽകിയത്.

സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻഎസ് പീതാംബരൻ, എൻഡിഎ ഭാരവാഹികളായ ബിജു കൊല്ലമറ്റം, ജയൻ കണ്ടംപുള്ളി എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!