Share this News

മംഗലംഡാം കനാൽ ഇടിഞ്ഞതിനെ തുടർന്നു നിർത്തിവച്ച ജലവിതരണം പുനരാരംഭിച്ചു. അണക്കെട്ടിനു താഴ്ഭാഗത്തായി ചെറുകുന്നം പുഴയ്ക്കു കുറുകെ വലതുകര കനാൽ കടന്നു പോകുന്ന പാലത്തിൻ്റെ തുടക്കഭാഗമാണു കഴിഞ്ഞ ചൊവ്വാഴ്ച 15 അടിയോളം ഇടിഞ്ഞു താഴ്ന്നത്. തുടർന്ന് ഇടത്, വലതു കനാലുകളിലെ ജലവിതരണം നിർത്തിവച്ചിരുന്നു. രണ്ടാം വിള കൃഷിയെ ബാധിക്കുമെന്നതു കണക്കിലെടുത്താണു ജലസേചനവകുപ്പ് അടിയന്തരമായി താൽക്കാലിക സംവിധാനമൊരുക്കി ജലവിതരണം പുനരാരംഭിച്ചത്. ഇടിഞ്ഞുതാഴ്ന്ന ഭാഗത്തെ അവശിഷ്ടങ്ങൾ എടുത്തുമാറ്റി മണൽച്ചാക്കുകൾ നിരത്തി ചോർച്ച തടയാനായി ടാർപോളിൻ വിരിച്ചു.കോൺക്രീറ്റ് ചെയ്താണു താൽക്കാലിക സംവിധാനമൊരുക്കിയത്. തിങ്കൾ രാവിലെ ഒമ്പത് മുതൽ കനാലിലൂടെ ജലവിതരണം ആരംഭിച്ചു. ഘട്ടം ഘട്ടമായാണ് ഉയർത്തിയത്.
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News