മംഗലം‌ഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2026 ജനുവരി 24 ന്

Share this News

മംഗലം‌ഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2026 ജനുവരി 24 ന്

മംഗലം‌ഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2026 ജനുവരി 24 (1201 മകരം 10) ശനിയാഴ്ച നടക്കും. ശനിയാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഋഷിനാരദമംഗലം ഈശ്വര പ്രസാദിൻ്റെ കാർമികത്വത്തിൽ പ്രതിഷ്ഠാദിനം നടക്കും . പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭഗവതിക്ക് പൊങ്കാല സമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.

പ്രതിഷ്ഠാദിനത്തിൽ കാലത്ത് 5.30 ന് ഗണപതിഹോമം, 7.00 ന് കലശപൂജ, 9.00 ന്: പൊങ്കാല അഡുപ്പിൽ അഗ്നിപകരൽ ,10.00 ന് കലശാടിക്ഷേതൽ പൊങ്കാല സമർപ്പണം, 11.00 ന് അലങ്കാര പൂജയോടെ ഉച്ചപൂജ, തുടർന്ന്  11.30 ന് പ്രസാദ് ഊട്ട് ഉണ്ടായിരിക്കുന്നതാണ് .പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്കാവശ്യമുള്ള സാമഗ്രികൾ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. പൊങ്കാലയിൽ പങ്കെടുക്കുന്നവർ 20.01.2026 ന് മുൻപായി ക്ഷേത്രം ഓഫീസിൽ  ബുക്ക് ചെയ്യേണ്ടതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!