
മികച്ച സേവനം; വടക്കഞ്ചേരി പോലീസ് സ്റ്റേഷനിന് അംഗീകാരം
2025 ഡിസംബർ മാസത്തിലെ മികച്ച പോലീസ് സ്റ്റേഷനായി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുത്തു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനുള്ള ട്രോഫി, സ്റ്റേഷൻ ഹൗസ് ഓഫീസർ ബെന്നി ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐപിഎസിൽ നിന്ന് ഏറ്റുവാങ്ങി.രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി തരൂർ നിയോജക
മണ്ഡലത്തിലെ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്റ്റേഷനിലെ ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ, ഫോട്ടോസ്റ്റാറ്റ് മെഷീൻ , പ്രിൻ്റർ എന്നിവ 2025- 26 വർഷത്തെ എം.എൽ.എ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ചിരുന്നു. ഈ അംഗീകാരം സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അഭിമാനകരമാണെന്നും, ഭാവിയിലും ഇതേ ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തോടെയും സേവനം തുടരുമെന്നും വടക്കഞ്ചേരി പോലീസ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
