ആയക്കാട് ഗ്രാമം റോഡിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡിൽ താഴ്ന്നു

Share this News

ആയക്കാട് ഗ്രാമം റോഡിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് പൈപ്പ് ഇടുന്നതിനു വേണ്ടി കുഴിച്ച ചാലിൽ താഴ്ന്നു. ശാസ്ത്രിയമായ രീതിയിൽ റോഡിന്റെ അരിക് ശരിയാക്കത്തതിനാലാണ് ഇങ്ങനൊരു അപകടം ഉണ്ടായതെന്ന് നാട്ടുക്കാർ പറഞ്ഞു. സ്കൂൾ കുട്ടികളുമായി പോയ ആയക്കാട് സി.എ.എൽ.പി സ്കൂൾ ബസ് ആണ് റോഡ് സൈഡിൽ താഴ്ന്നത്. വിദ്യാർത്ഥികൾക്ക് ആർക്കും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. സമാനമായ രീതിയിൽ വിവിധ ഭാഗങ്ങളിലെ റോഡുകൾ കുടിവെള്ള പൈപ്പ് ഇടുന്നതിനായി പൊളിച്ചിട്ടിരിക്കുന്നതും, ശാസ്ത്രീമായി മൂടാതെ ഇടുന്നതുമെല്ലാം അപകട സാധ്യത ഉണ്ടാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG


Share this News
error: Content is protected !!