
ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു
ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു
ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മകരചൊവ്വ മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി, ക്ഷേത്രം മേൽശാന്തി, ക്ഷേത്രം കോമരം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ക്ഷേത്രം പ്രസിഡൻ്റ് രാജേഷ് കെ.കെ. യുടെ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു ടീച്ചർ പങ്കെടുത്തു ഏഴ് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാവതരണങ്ങളോടെ മകരചൊവ്വ മഹോത്സവം അതിഗംഭീരമായി ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പൊങ്കാല മഹോത്സവം 2026 ജനുവരി 18 ഞായറാഴ്‌ച ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. 2026 ജനുവരി 21 ബുധനാഴ്‌ച രാവിലെ നടത്തുന്ന ആറാട്ടോടുകൂടി ഈ വർഷത്തെ മകരചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
