Share this News

പീച്ചി- അമ്പലക്കുന്ന് പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ
പീച്ചി–അമ്പലക്കുന്ന് ജനവാസ മേഖലയിൽ ഇന്നലെ രാത്രി ഏകദേശം 8.15ഓടെ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇതിനു മുമ്പും ഈ മേഖലയിൽ പുലിയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. പീച്ചി, തെക്കേകുളം, ജംമുക്ക്, അമ്പലക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി പുലി ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു.
ഫോറസ്റ്റ് അധികാരികളെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണവും ഉയരുന്നു. ഫോറസ്റ്റ് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പുലിയാണോയെന്ന് ഉറപ്പുവരുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയും വേണമെന്നുമാണ് ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News