
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പിഴ മാത്രമല്ല; വാഹനങ്ങൾ പിടിച്ചെടുക്കും
ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് അധികാരം നൽകുന്ന മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശം. രാജ്യത്ത് സർവീസ് നടത്തുന്ന വാഹനങ്ങളിൽ 56 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തവയാണെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ. ഇതിന്റെ കരട് നിർദ്ദേശങ്ങൾ അതത് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർക്കും കമ്മീഷണർമാർക്കും കൈമാറിക്കഴിഞ്ഞു.
റജിസ്ട്രേഷനോ പെർമിറ്റോ ഇല്ലാത്ത വാഹനങ്ങൾ മാത്രം പിടിച്ചെടുക്കാനെ നിലവിൽ നിയമം അനുവദിക്കുന്നുള്ളൂ. എന്നാൽ ഇനിമുതൽ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ തടയാൻ പുതിയ ഭേദഗതിയിലൂടെ സാധിക്കും. ഇതൊരു നിസാര പ്രശ്നമല്ല. മറ്റൊരു പ്രശ്നം ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടമുണ്ടാക്കുമ്പോൾ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്നതാണ്. വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികളിലൂടെ എല്ലാ വാഹനങ്ങളെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നത് അപകടത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും2025 നവംബറിലായിരുന്നു സുപ്രീം കോടതി ചില കണക്കുകൾ പുറത്തുവിട്ടത്. അതു പ്രകാരം 16.5 കോടി വാഹനങ്ങളാണ് ഇൻഷുറൻസ് ഇല്ലാതെ ഇന്ത്യയിൽ ഓടുന്നത്. അതിലാകട്ടെ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. നിലവിലെ നിയമപ്രകാരം വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആദ്യതവണ 2,000 രൂപയും ആവർത്തിച്ചാൽ 4,000 രൂപയുമാണ് പിഴ. കൂടാതെ മൂന്ന് മാസം വരെ തടവും ലഭിക്കാം. എന്നാൽ അപ്പോഴൊന്നും വാഹനം പിടിച്ചെടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നില്ല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
