ക്ലീൻ വടക്കഞ്ചേരി പദ്ധതി; ടൗണിലെ വിവിധ സ്ഥലങ്ങളിൽ വേസ്‌റ്റ് ബിൻ സ്ഥാപിച്ചു

Share this News

ടൗണിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും

വടക്കഞ്ചേരി പഞ്ചായത്തിൽ
ക്ലീൻ വടക്കഞ്ചേരി പദ്ധതിക്കു തുടക്കമായി. ടൗണിലെ 59 സ്ഥലങ്ങളിൽ വേസ്‌റ്റ് ബിൻ സ്ഥാപിച്ചു.12 സ്‌ഥലങ്ങളിൽ കൂടി അടുത്ത ദിവസം സ്ഥാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ സ്‌റ്റീൽ വേസ്‌റ്റ് ബിൻ വയ്ക്കും. ടൗണിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. 9 സ്‌ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇതിൻ്റെ ടെൻഡർ നടപടി പൂർത്തിയായതായി പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ് പറഞ്ഞു.വടക്കഞ്ചേരി ഇന്ദിരാ പ്രിയ ദർശിനി ബസ് സ്റ്റാൻഡ്, കമ്മാന്തറ റോഡ്, കിഴക്കഞ്ചേരി റോഡ്, മാണിക്കപ്പാടം കനാൽ റോഡ്, നായർത്തറ റോഡ്, തങ്കം ജംക്ഷൻ മുതൽ റോയൽ ജംക്ഷൻ വരെയുള്ള സർവീസ് റോഡിൻ്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. പ്ലാസ്‌റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വീടുകളിലെത്തി ശേഖരിക്കാനുള്ള നടപടിയും ഉണ്ടാകും. അടുക്കള മാലിന്യങ്ങൾ വളമാക്കാനുള്ള പദ്ധതിക്കും രൂപം കൊടുക്കും. പാളയം കുറുവത്ത് കോളനിയിലെ
മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കും. ജൈവ, അജൈവ മാലിന്യങ്ങളുടെ സംസ്കരണം മികച്ച താക്കാൻ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ തീരുമാനിച്ചിട്ടുണ്ട്.

രാത്രി കോഴി വേസ്റ്റും മറ്റും തള്ളുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കും. തെരുവു നായ്ക്കളെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും. കടകളിൽ പ്ലാസ്‌റ്റിക് കവർ വിൽപന അവസാനിപ്പിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!