
കാട്ടുപന്നി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മറിഞ്ഞ് ഗൃഹനാഥന് പരിക്കേറ്റു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ക്കാണ് പരിക്കേറ്റത്. ഇന്ന് (തിങ്കൾ) രാവിലെ 5:40-ഓടെ പട്ടയംപാടം ഭാഗത്തായിരുന്നു അപകടം.
മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പട്ടയംപാടത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും 20 അടിയോളം ദൂരത്തിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ബൈക്ക് തെറിച്ചുപോയത്.
അപകടത്തിൽ റെജിയുടെ കാലുകൾക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും, അതിരാവിലെ ജോലിക്ക് പോകുന്നവരും ഇരുചക്ര വാഹന യാത്രക്കാരുമാണ് നിത്യവും ഭീഷണി നേരിടുന്നതെന്നും നാട്ടുകാർ പറയുന്നു. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
