
HVACR Employees Association (Kerala) യുടെ സംസ്ഥാന പ്രതിനിധി യോഗവും പൊതുയോഗം ജനുവരി 16-17 തിയതികളിലായി പാലക്കാട് സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടന്നു.
രാവിലെ 10 മണിക്ക് ഗംഭീര പ്രകടനത്തോടുകുടി കോട്ടമൈതാനത്തുനിന്ന് കാൽ നടയായി ആരംഭിച്ച റാലി സുമംഗലി ആഡിറ്റോറിയത്തി ലെത്തിച്ചേർന്നു. സംസ്ഥാന പ്രസിഡൻ്റ് ശിവകുമാർ എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് കെ. ആർ മുഖ്യ പ്രഭാഷണം നടത്തി. 2026-2028 കാലയളവിലെ സംസ്ഥാന പ്രസിഡൻ്റായി ശിവകുമാർ. എൻ കാസർഗോഡ് ജില്ല, സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കെ. ആർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യ് ചുമതല ഏറ്റു.
ട്രഷറർ റൂബി, വൈസ് പ്രസിഡന്റ് ബിജു കക്കാട്
ജോയിൻ സെക്രട്ടറി, സുരേഷ് അനന്തരാമൻ
അബൂബക്കർ സിദ്ധിക്ക് രാജേഷ് കെ. പി
സംസ്ഥാനത്തു പുതിയ ഭാരഭാഗികളെ തെരഞ്ഞെടുത്തു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംഘടനാ പ്രവർത്തകർക്കും സ്ഥാനമൊഴിയുന്ന സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി പുരസ്കാരങ്ങൾ നൽകുകയുണ്ടായി. സഹായധന വിതരണത്തിൻ്റെ ഭാഗമായി ജില്ലാ നേതൃത്വത്തിന് ചെക്കുകൾ കൈമാറി. സംസ്ഥാന ജോയിൻ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും കോർഡിനേറ്ററും സംസ്ഥാന കമ്മിറ്റി അംഗവുമായ ബഷീർ നന്ദി പറഞ്ഞ് സ്നേഹ വിരുന്നോടെ സമ്മേളനം സമാപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
