Share this News

വണ്ടാഴി CVMHS ലെ 92-93 SSLC Batch സൗഹൃദ കൂട്ടായ്മ അംഗങ്ങളിൽ SSLC, +2 പാസായ കുട്ടികളെ അനുമോദിച്ചു. മംഗലം ഡാം YMCA ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡന്റ് കെ.അനന്തൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമദാസ് സ്വാഗതം പറഞ്ഞു .മുൻ അധ്യാപകരായ ചന്ദ്രൻ മാസ്റ്റർ മുരളി മാസ്റ്റർ ,രമാദേവി ടീച്ചർ എന്നിവർ കുട്ടികൾക്ക് മൊമൻ്റാകൾ നൽകി അനുമോദിക്കുകയും, അധ്യാപകരും, കൂട്ടായ്മയുടെ ട്രഷറർ സതീഷ് കുമാർ,ജോ – സെക്രട്ടറി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് രേണുക, എക്സി- അംഗങ്ങളായ രവികുമാർ, സുഭാഷ് T.V, വിജയൻ രശ്മി , കുടുംബാംഗമായ വിനോദൻ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. എക്സി- അംഗം ജയൻ നന്ദിയും പറഞ്ഞു












Share this News