ജനുവരി 24,25,26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍.
ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്.

നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
നീണ്ട ഇടവേളക്ക് ശേഷം ഒരിക്കല്‍ കൂടി തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ വരികയാണ്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതിനാല്‍, ബാങ്ക് ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. പ്രത്യേകിച്ച്, മാസം അവസാനത്തെ ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍.ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാല്‍ അവധിയാണ്. ഇതോടെ, തുടര്‍ച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കില്‍ ഫലത്തില്‍ തുടര്‍ച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
