ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് വിദ്യാലയത്തിൽ യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും നടന്നു

Share this News

ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് വിദ്യാലയത്തിൽ യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും നടന്നു

ചൂണ്ടൽ എൽഐജി വിദ്യാലയത്തിൽ 74-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കൊണ്ടാടി. സി. മരിയ ഗ്രെയ്സ് സന്നിഹിതയായ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷക്കീർ എ കെ സ്വാഗതം ആശംസിച്ചു.റവ. സി. സാലി പോൾ സിഎംസി അധ്യക്ഷപദം അലങ്കരിച്ചു. അർജുൻ പാണ്ഡ്യൻ ഐ എ എസ് ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും പ്ലാറ്റിനം ജൂബിലിയുടെ ഔദ്യോഗിക ആരംഭത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് മുഖ്യപ്രഭാഷണവും വികാരി റവ.ഫാ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നടത്തി. മദർ സുപ്പീരിയർ സി.ശുഭ ചാക്കോ, രാധ ടി, ഫാദർ ജോണി വടക്കൻ എം എസ്, സിമി ബിജു, വനജ സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു.കുമാരി അഞ്ചിമ പി. എം നന്ദി രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!