Share this News


മൂലംകോട് ജനകീയ വായനശാല & കലാസമിതിയുടെ നേതൃത്വത്തിൽ വിവിധ ജനപ്രതിനിധികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി എസ്., ബ്ലോക്ക് പഞ്ചായത്ത് അംഗം യു. അഷറഫ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് വാർഡ് മെമ്പർമാരായ മാലിനി കണ്ണൻ, അൽക്ക സതീഷ്, കരുണ രാജേഷ്, ആർ. പ്രമോദ്, എം.ജി. ലെനിൻ, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News