
വഴുക്കുംപാറ എസ് എൻ കോളേജിൽ ഐ.ഐ.സി, സംരംഭകൻ്റെ വിജയഗാഥ എന്ന പേരിൽ തുറന്ന വേദി സംഘടിപ്പിച്ചു
വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഐ.സി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേഷൻ കൗൺസിൽ ) success full story of an entrepreneur / ഒരു സംരംഭകൻ്റെ വിജയഗാഥ എന്ന പേരിൽ തുറന്ന വേദി സംഘടിപ്പിച്ചു. പരിപാടിയിൽ സംരഭകനും,C.O.A നാഷണൽ അവാർഡ് ജേതാവുമായ സ്വനം പി നായർ അതിഥിയായി. പ്രിൻസിപ്പാൾ ഡോ. കെ.എസ് സതി മാഡം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് A.I.C.T.E കോഡിനേറ്റർ രജനി കെ സ്വാഗതപ്രസംഗം നടത്തി. കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തിയ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സ്വനം പി നായർ കുട്ടികളുമായി സംരംഭകത്വത്തിൻ്റ മേഖലകളെ പറ്റി സംസാരിച്ചു വിദ്യാർത്ഥികളുടെ ആശയങ്ങൾ പങ്കുവച്ച തുറന്ന ചർച്ചാവേദി പരിപാടിയെ കൂടുതൽ ജനകീയമാക്കി.ഐ.ഐ.സി കൺവീനർ പ്രിൻസി എസ്. ആശംസകൾ അറിയിച്ചു. E.D ക്ലബ് കോഡിനേറ്റർ ഐശ്വര്യ പി നന്ദി പ്രസംഗം നടത്തി. സംരംഭകത്വത്തിൻ്റ നാനാവശങ്ങളെപ്പറ്റി സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ നടന്ന തുറന്ന ചർച്ച വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


