താണിപ്പാടം 4-ാംവാർഡിൽ ഗ്രാമസഭ ചേർന്നു

Share this News

താണിപ്പാടം 4-ാംവാർഡിൽ ഗ്രാമസഭ ചേർന്നു

താണിപ്പാടം 4-ാം വാർഡ് ഗ്രാമസഭ കല്ലിടുക്ക് സാംസ്കാരിക നിലയത്തിൽ വച്ച് ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ മിനു വർഗീസ് അധ്യക്ഷത വഹിച്ചു. 2026 -27 വർഷത്തെ വികസന പ്രവർത്തനങ്ങളും പദ്ധതി രൂപീകരണവും ചർച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബൂബക്കർ, കെപിസിസി അംഗം ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു. എം. എസ് സി മെഡിക്കൽ മൈക്രോബയോളജിയിൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ അരുന്ധതിയെ ചടങ്ങിൽ ആദരിച്ചു. അങ്കണവാടി ടീച്ചർ ലീലാമ്മ സ്വാഗതവും മുൻ വാർഡ് മെമ്പർ ഷൈനി വർഗീസ് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!