
രൂപതയിലെ പ്രഥമ മരിയൻ തീർത്ഥ കേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിലെ തിരുനാളിന് സമാപനമായി. ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്കും തുടർന്ന് ടൗൺ ചുറ്റി നടന്ന തിരുനാൾ പ്രദക്ഷിണത്തിനും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പൊൻകുരിശുകളും മുത്തുക്കുടകളുമായി വർണാഭവും ഭക്തിനിർഭരവുമായിരുന്നു പ്രദക്ഷിണം.തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അസി. പ്രഫസർ റവ.ഡോ. ജേക്കബ് (ജോയൽ) പണ്ടാരപറമ്പിൽ തിരുനാൾ കുർബാനക്ക് കാർമികനായി. വടക്കഞ്ചേരി മോർ ഇവാനിയൻ കോളജിലെ റവ.ഡോ.മാത്യു പുന്നത്താനത്തുകുന്നേൽ തിരുനാൾ സന്ദേശം നൽകി.പ്രദക്ഷിണത്തിനു ശേഷം ആശിർവാദം, ആകാശ വിസ്മയം, ബാൻഡ് മേളം എന്നിവയുണ്ടായി. ഇന്ന് (തിങ്കൾ) രാവിലെ 6.30ന് ഇടവകയിലെ പരേതർക്കായുള്ള കുർബാന, സെമിത്തേരിയിൽ ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും.
വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റൻ്റ് വികാരി ഫാ.ടോണി ചേക്കയിൽ കൈക്കാരന്മാരായ സണ്ണിനടയത്ത്, ബാബു തെങ്ങുംപള്ളി, ജനറൽ കൺവീനർ റെജി പൊടിമറ്റത്തിൽ,ജോയിൻ്റ് ജനറൽ കൺവീനർ മേരി ജോർജ് കണ്ടംപറമ്പിൽ, സബ് കമ്മിറ്റി കൺവീനർമാർ, കുടുംബ യൂണിറ്റ് – സംഘടനാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ പരിപാടികൾ.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
