Share this News

വാണിയംപാറ 7-ാം വാർഡിൽ ഗ്രാമസഭ ചേർന്നു
വാണിയംപാറ ഗ്രാമസഭ ഇ.കെ.എം.യു.പി സ്കൂളിൽ വച്ച് ചേർന്നു. വാർഡ് മെമ്പർ സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതി രൂപീകരണവും, വികസനപ്രവർത്തനങ്ങളും മുൻനിർത്തി ചർച്ചകൾ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായിട്ടുള്ള ഷാബു നീലിപാറ, സെബാസ്റ്റ്യൻ, മൊയ്ദീൻകുട്ടി, ശിവകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കോ-ഓർഡിനേറ്റർ, അങ്കണവാടി ടീച്ചർമാർ, ആശ വർക്കർ, എന്നിവർ നേതൃതം നൽകി.
മുൻ വാർഡ് മെമ്പർ സുബൈദ അബൂബക്കർ, മുൻ ബ്ലോക്ക് ഡിവിഷൻ അംഗം രമ്യ രാജേഷ്, വാർഡ് കൺവീനർ ആയി പ്രവർത്തിച്ച ഷാബു നീലിപാറ, മാധ്യമപ്രവർത്തകൻ രാഹുൽ എൻ സി തുടങ്ങിയവർക്ക് ഗ്രാമസഭയിൽ ആദരവ് നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News