Share this News

കൊമ്പഴ 8-ാം വാർഡിൽ ഗ്രാമസഭ ചേർന്നു
കൊമ്പഴ ഗ്രാമസഭ ഇ.കെ.എം.യു.പി സ്കൂളിൽ വച്ച് ചേർന്നു. വാർഡ് മെമ്പർ കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതി രൂപീകരണവും, വികസനപ്രവർത്തനങ്ങളും മുൻനിർത്തി ചർച്ചകൾ നടന്നു.
വന്യമൃഗ ശല്യം, ഫെൻസിംഗ് ശരിയാക്കുക , കർഷകർക്ക് സ്വന്തം ഫെൻസിംഗിനടത്തുന്നതിന് സബ്സിഡിനൽകുക, റോഡുകൾ നന്നാക്കുക, സ്ട്രീറ്റ് ലൈറ്റു കൾ സ്ഥാപിക്കുക അടുക്കള പാറ കുടിവെള്ള പദ്ധതി പൂർത്തികരിച്ച് കുടിവെള്ളം കൊടുക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
അംഗനവാടി ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ വിജയൻ കുട്ടി, ജോസഫ് പി ജെ
എന്നിവർ പങ്കെടുത്തു. ഇബ്രാഹിം നന്ദി പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News