തെക്കുംപാടത്ത് വാഴത്തോട്ടം നശിപ്പിച്ചതായി പരാതി

Share this News

തെക്കുംപാടത്ത് വാഴത്തോട്ടം നശിപ്പിച്ചതായി പരാതി

മഞ്ഞക്കുന്ന് മറ്റമന ബേബിയുടെ തെക്കും പാടത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിലെ വാഴകൾ നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ അമ്പതോളം വാഴകൾ വെട്ടി നശിപ്പിച്ചു. ഏഴു മാസം പ്രായമുള്ള കൊലക്കുവാൻ രണ്ട് മാസം മാത്രം ബാക്കിയുള്ള വാഴകളാണ് വെട്ടിയിട്ടത് .വർഷങ്ങളായി ഈ പറമ്പിൽ കൃഷി ചെയ്ത് വരുന്ന ആളാണ് ബേബി. സംഭവം അറിഞ്ഞതോടെ നിരവധി കർഷകരും നാട്ടുകാരും സ്ഥലത്തെത്തി. വെജിറ്റബിൾ ആൻഡ് ഫുഡ് പ്രമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ, വാർഡ് വികസന സമിതി ഭാരവാഹികളായ എൻ.എസ്. പീതാംബരൻ, ബിജു കൊല്ലമറ്റം, മെമ്പറുടെ ഭർത്താവ് പ്രശാന്ത്, കർഷകരായ പൈലി, കാർത്തികേയൻ, കറപ്പ സ്വാമി, കുഞ്ഞുമോൻ എന്നിവരും നാട്ടുകാരും ബേബിയോടൊപ്പം ഉണ്ടായിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബേബി പീച്ചി പോലീസ് സ്റ്റേഷനിലും കെ.എച്ച്.ഡി.പി കൃഷിഭവനിലും പരാതി നൽകി. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!