Share this News

മണ്ണുത്തിയിലെ ഐസ് ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; ഒഴിവായത് വൻ ദുരന്തം
മണ്ണുത്തി ഒല്ലൂക്കരയിൽ ഐസ്
ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയ പൈപ്പിൻ്റെ വാൽവിന് ഉണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണം. സംഭവസമയത്ത് ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഫാക്‌ടറിയിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളം അടിച്ച് ചോർച്ച നിയന്ത്രണത്തിലാക്കി.25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയ സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിനോദ് കുമാറും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News