നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ഇന്നുമുതൽ ആരംഭിക്കും

Share this News

നെല്ലിയാമ്പതി അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് ഇന്നുമുതൽ ആരംഭിക്കു

നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ അഞ്ചുദിവസമായി നടക്കുന്ന ഫാം ഫെസ്റ്റിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. നെല്ലിയാമ്പതിയുടെയും  വിശിഷ്യാ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൻ്റേയും സവിശേഷതകളും നേട്ടങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സാധ്യതകൾകൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ട്  അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാടൂറാ 26   എന്ന പേരിൽ  ഫെബ്രുവരി 5 മുതൽ 9 വരെ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം കൺവീനറും ഫാം സൂപ്രണ്ടുമായ പി സാജിതലി പറഞ്ഞു.  ഫാം ഫെസ്റ്റിന്റെ ഭാഗമായി കാർഷികാനുബന്ധ പ്രദർശന വിൽപ്പന  സ്റ്റാളുകൾ, നെല്ലിയാമ്പതി ഓറഞ്ച് ഫാമിന്റെ ഉൽപ്പന്നങ്ങളുടെയും പച്ചക്കറികളുടെയും വിപണന സ്റ്റാളുകൾ, സെമിനാറുകൾ, ശില്പ്‌പശാലകൾ, ഫ്ളവർ ഷോ, പോളിഹൗസ് ഹൈടെക്ക് കൃഷി,  ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പ്ലോട്ടുകളുടെ സന്ദർശനം, സ്ട്രോബറി, ഓറഞ്ച്, ശീതകാല പച്ചക്കറികൾ, ഓർക്കിഡ്, കാക്ടസ് ആൻഡ് സക്കുലന്റ്സ് മുതലായ പഴം പച്ചക്കറി അലങ്കാര പൂച്ചെടി കൃഷിയിട സന്ദർശനം, കർഷകർക്കും വിദ്യാർത്ഥികൾക്കും ഉള്ള കാർഷിക ക്വിസ് മത്സരം, ചിത്രരചനാ മത്സരം, ഭക്ഷ്യമേള തുടങ്ങിയവ സന്ദർശകർക്കായി ഫെസ്റ്റിൽ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം പ്രാധാന്യവും സാദ്ധ്യതകളും എന്ന വിഷയത്തിലുള്ള കാർഷിക സെമിനാർ, കൃഷി ആദായകരവും ആനന്ദകരവുമാക്കാൻ ഹൈടെക് ഫാമിംഗ് എന്ന വിഷയത്തിലൂന്നിയുള്ള യുവകർഷക സംഗമം, നെല്ലിയാമ്പതിയുടെ കാർഷിക പരിസ്ഥിതി ടൂറിസം സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തിലൂന്നിയുള്ള ശില്‌പശാല, ഫാമിലെ മുൻകാല തൊഴിലാളികളേയും ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള “സമന്വയം” തലമുറസംഗമം, കാർഷിക ക്വിസ് മത്സരം, ചിത്ര രചന, ഉപന്യാസം, ഭക്ഷ്യോൽപ്പന്ന നിർമ്മാണ മത്സരം, വോളിബോൾ, വടംവലി, മുതലായ കായിക മത്സരങ്ങൾ, ബൈക്ക് റാലി, വൈകുന്നേരങ്ങളിൽ പ്രഗത്ഭ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള കലാവിരുന്നുകൾ മുതലായ വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ച്  നടത്തപ്പെടുന്നു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ വെച്ച് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്, റിസോർട്ട് അസോസിയേഷൻ, പ്ലാന്റേഴ്‌സ്- എസ്റ്റേറ്റ് ഓണേഴ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, വിവിധ സർക്കാർ വകുപ്പുകൾ, വിവിധ പ്രാദേശിക രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ, ടാക്‌സി ഡ്രൈവേഴ്‌സ്‌ അസോസിയേഷൻ ഉൾപ്പെടെ നെല്ലിയാമ്പതിയിലെ മുഴുവൻ ആളുകളുടേയും സഹകരണത്തോടെ അഞ്ചു ദിവസങ്ങളിലായാണ് നെല്ലിയാമ്പതിയിൽ ഫെസ്റ്റ് നടത്തുന്നത്.
വ്യാഴാഴ്ച ആരംഭിക്കുന്ന പ്രദർശന വില്പന സ്റ്റാളുകളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കളക്ടർ എം എസ് മാധവി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 6  വെള്ളിയാഴ്ച ഫെസ്റ്റിന്റെ   കെ.ബാബു. എം എൽ എ യുടെ  അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.  വനത്തിന്റെ വന്യതയും പ്രകൃതിയുടെ നിഗൂഢ സൗന്ദര്യവും കൃഷിയുടെ മാസ്‌മരിക ഭംഗിയും ഒത്തുചേരുന്ന നാടൂറ  26 അഗ്രിഹോർട്ടി ടൂറിസം ഫെസ്റ്റിൽ വ്യാഴാഴ്ച വെജിറ്റബിൾ കാർവിങ്  മത്സരം, ക്രാഫ്റ്റ് ആൻഡ് ഫ്ലവർ അറേഞ്ച് മെന്റ് മത്സരം, കലാപരിപാടികൾ എന്നിവ അരങ്ങേറും, വെള്ളിയാഴ്ച ചിത്രരചന മത്സരവും, നെല്ലിയാമ്പതിയുടെ പാരിസ്ഥിതിക കാർഷിക ടൂറിസം സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ വനം പരിസ്ഥിതി കൃഷി ടൂറിസം മേഖലയിലെ പ്രമുഖ പ്രമുഖർ പങ്കെടുക്കുന്ന ശില്പശാലയും നടത്തും. ശനിയാഴ്ച കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മാണം പ്രയോഗവും സാധ്യതകളും എന്ന വിഷയത്തിൽ നടക്കുന്ന കാർഷിക സെമിനാർ കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും സർവ്വകലാശാല കൃഷി വകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ  ക്ലാസുകൾ നയിക്കും. തുടർന്ന് ഭക്ഷ്യോൽപന്ന നിർമ്മാണ മത്സരം വോളിബോൾ മത്സരം രംഗോലി മത്സരം എന്നിവയും അരങ്ങേറും.


വെള്ളിയാഴ്ച പോത്തുണ്ടിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ഇരുചക്ര ബൈക്ക് റാലിയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ വി എഫ് സിക്ക് ഫാം കൗൺസിൽ അംഗങ്ങൾ കൃഷി ഡയറക്ടറേറ്റ്, കൃഷി വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന കൃഷി , ആദായ ഘടകം ആനന്ദകരവും ആക്കാൻ ഹൈടെക് ഫാമിങ്ങിനെ കുറിച്ച് സെമിനാറും നടത്തും, കർഷകർക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമായി കാർഷിക ക്വിസ് മത്സരവും. തിങ്കളാഴ്ച ഫസ്റ്റ് സമാപനം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും സമാപനത്തോടനുബന്ധിച്ച് നെല്ലിയാമ്പതിയിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കും. മേളയോട് അനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് കലാമേള അരങ്ങേറും. വിവിധ ദിവസങ്ങളിലായി കാർഷിക വിദഗ്ധരും, ത്രിതല പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും വിവിധ  പരിപാടികളിൽ പങ്കെടുക്കും.    

ഫാം ഫസ്റ്റ് നടക്കുന്ന 6, 7, 8, 9 വൈകിട്ട് 7. 30ന് കെ.എസ്. ആർ ടി.സി.യുടെ പ്രത്യേക ബസ് സർവീസ് നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്ക് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!