
ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.ലോറി ഡ്രൈവർ മേലുകാവ് മറ്റം ഇടമറുക് സ്വദേശി ഏഴുകുംകണ്ടത്തിൽ റിന്‍സ് (ചാക്കോ -40) ആണ് മരിച്ചത്. മേലുകാവില്‍ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്.വാഹനമോടിച്ചിരുന്ന റിൻസ് ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങി പോയി. അപകടത്തിനു പിന്നാലെ റിൻസിനെ പുറത്തിറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിൻസിനെ പുറത്തെടുത്തത്. ലോറിയിൽ നിന്നും പുറത്തെടുത്തപ്പോഴേക്കും റിൻസിന്റെ മരണം സംഭവിച്ചിരുന്നു. മഴയിൽ നനഞ്ഞു കിടന്ന റോഡിൽ തെന്നിയ ലോറി ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുമുള്ള കെഎസ്ആർടിസി ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് കണ്ടക്ടർ മംഗലംഡാം സ്വദേശി ബിജു സ്കറിയയ്ക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG
