Share this News

പീച്ചി ഒരപ്പൻകെട്ടിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് കലക്ടർക്കു നിവേദനം നൽകി
പീച്ചി ഒരപ്പൻകെട്ടിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് കലക്ടർക്കു നിവേദനം നൽകി.ഇവിടെ സുരക്ഷയില്ലാത്ത ഭാഗത്ത് സഞ്ചാരികൾ വെള്ളത്തിലിറങ്ങി പലതവണ അപകടങ്ങളുണ്ടായിട്ടുണ്ട്. ആംബുലൻസും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങളും ഒരപ്പൻകെട്ടിന്റെ തൊട്ടടുത്ത് എത്തിക്കുന്നതിനാവശ്യമായ സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും സുരക്ഷയ്ക്കായി വാച്ചർമാരെ നിയമിക്കുന്നതിനും നടപടിയെടുക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News