Share this News
മംഗലംഡാമിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നു മംഗലംഡാംന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മംഗലംഡാമിലെ ജലനിരപ്പ് ഉയർന്ന് വരുന്നതിനാൽ ഷട്ടറുകൾ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് 76.51 മീറ്റർ ആയപ്പോഴാണ് ഞായറാഴ്ച രാവിലെ ആദ്യ മുന്നറിയിപ്പ് നല്കിയത്.നിലവിൽ 76.59 മീറ്ററാണ് ഡാമിലെ ജലനിരപ്പ്.77.88 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മംഗലംഡാമിൽ ജലനിരപ്പ് 77.28 – ൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുകയും ഷട്ടറുകൾ തുറക്കുകയുമാണ് പതിവ്.കനത്ത മഴ തുടർന്നാൽ വരും ദിവസങ്ങളിൽ തന്നെ ഡാമിൻ്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. കഴിഞ്ഞവർഷം ആഗസ്റ്റ് 8 നാണ് ഷട്ടറുകൾ തുറന്നത് എല്ലാവരും ശ്രമിക്കുക മഴ ശക്തി പ്രാപിക്കുന്നു അനാവശ്യ യാത്രകളും മറ്റും ഒഴിവാക്കുക.
Share this News