ആരോഗ്യപുരം പ്രിയദർശിനി ക്ലബ്ബ് കോട്ടേക്കുളത്തെ കലാകാരനെ ആദരിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ
കോട്ടക്കുളത്തു നിന്നും അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമ സംവിധായകനും തിരക്കഥ കൃത്തും നടനുമായ സന്തോഷ് കുന്നത്തിനെ യാണ് ആദരിച്ചതു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്രഹാം സ്കറിയ പൊന്നാട അണിയിച്ചു ക്ലബ്ബിന്റെ ട്രോഫി കൈമാറി. വാർഡ് മെമ്പർ ഷെൽബി, കിഴക്കഞ്ചേരി കോ- ഓപറേറ്റിവ് ബാങ്ക് ബോർഡ് അംഗം വർഗീസ്കുട്ടി, സ്വജൽ ധാര ചാരിറ്റബിൽ സൊസൈറ്റി iപ്രസിഡന്റ് പി.സി. മാത്യു, പ്രിയദർശിനി ക്ലബ്ബ് പ്രസിഡന്റ് റോയ് മാസ്റ്റർ, സെക്രട്ടറി ബാബു മാസ്റ്റർ, ക്ലബ്ബ് ഭാരവാഹികൾ ആയ ബേബി അറക്കൽ, ബേസിൽ ജോർജ്, സണ്ണി ആരോഗ്യപുരം, റെജി ഓലപ്പുര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
30 വർഷം മുൻപ് ബേപ്പൂർ മണി എന്ന സംവിധായകനൊപ്പം സിനിമയിൽ എത്തുകയും ചെന്നൈയിലും തിരുവനന്തപുരത്തും പ്രവർത്തിക്കുകയും ചെയ്ത അനുഭവങ്ങളാണ് “മലമുകളിലെ സൂര്യോദയം” എന്ന സിനിമ എടുക്കാൻ സന്തോഷിനെ പ്രേരിപ്പിച്ചത്.
ആ സിനിമ സംസ്ഥാന, രാജ്യ, അന്തർ ദേശീയ തലത്തിൽ അംഗീകാരം നേടി.
ലെനിൻ രാജേന്ദ്രൻ അടക്കമുള്ള സംവിധായകാരുടെ ശിഷ്യനായി ജോലി ചെയ്ത അനുഭവ സമ്പത്തിനെയാണ് അംഗീകരിക്കുന്നത്.
2004 ൽ ജോൺ എബ്രഹാം അവാർഡ്
2005 ൽ മാഞ്ചസ്റ്റർ അവാർഡ്..
നിരവധി സിനിമയിൽ അഭിനയിച്ചു…
നിരവധി ഷോര്ട്ട് ഫിലിം സംവിധാനം ചെയ്തു. ഈ പ്രവർത്തനങ്ങൾക്ക് നാടിന്റെ അംഗീകാരം സന്തോഷ്കുന്നത്തിന് ആദരവ് നൽകിയത്.
ആരോഗ്യപുരം പ്രിയദർശിനി ക്ലബ്ബ് കോട്ടേക്കുളത്തെ കലാകാരൻ സന്തോഷ് കുന്നത്തിനെ ആദരിച്ചു
Share this News
Share this News