വടക്കൻ മേഖല എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം വടക്കഞ്ചേരിയിൽ നടന്നു

Share this News

വിശ്വാസികൾ ആരും വർഗീയ വാദികളല്ലെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടക്കൻ മേഖല എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കഞ്ചേരിയിൽ നടന്ന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ വിശ്വാസികൾ ആരും വർഗീയ വാദികളല്ല. വർഗീയത പടർത്തുന്നവർ ആരും വിശ്വാസികളുമല്ല. അധികാരത്തിൽ എത്താൻ വേണ്ടി വർഗീയത പടർത്തുന്നവരെ തിരിച്ചറിയണം. സമൂഹത്തിൽ ആർ എസ് എസ്, ജമാ ത്തൈ ഇസ്ലാമി, കാസ പോലുള്ള സംഘടനകൾ വർഗീയത പടർത്താൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കാൻ ഇടത് പക്ഷത്തിനേ കഴിയു. എന്നാൽ വിശ്വാസികളെ ചേർത്ത് പിടിക്കുകയും ചെയ്യും. എം വി ഗോവിന്ദൻ പറഞ്ഞു.

പി സന്തോഷ്‌കുമാർ, കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, അഡ്വ. പി എം സുരേഷ് ബാബു, മനയത്ത് ചന്ദ്രൻ, യു ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, അഡ്വ. എ ജെ ജോസഫ്, കാസിം ഇരിക്കൂർ, നൈസ് മാത്യു എന്നിവരാണ് ജാഥയിലെ അംഗങ്ങൾ .
വൈകിട്ട് തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരിയിൽ സമാപന സമ്മേളനം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പി പി സുമോദ് എം എൽ എ അധ്യക്ഷത വഹിച്ചു.

വടക്കഞ്ചേരി ടി ബി ജങ്ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ വാദ്യമേളങ്ങൾ, പൂക്കാവടി, ചെണ്ട മേളം എന്നിവയുടെ അകമ്പടിയോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ വടക്കഞ്ചേരി പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ വേദിയിലേക്ക് എത്തിച്ചത്.
തരൂർ മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!