ഉദ്ഘാടനത്തിനൊരുങ്ങി നെന്മാറ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Share this News

ഉദ്ഘാടനത്തിനൊരുങ്ങി നെന്മാറ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

നിര്‍മ്മാണം പൂര്‍ത്തിയായ നെന്മാറ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി അവസാനത്തോടെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 3.90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1295 ചതുരശ്ര മീറ്ററില്‍ മൂന്നു നിലകളിലായാണ് കെട്ടിടം. താഴത്തെ നിലയില്‍ ആറ് ക്ലാസ്സ് മുറികളും ഒന്നാമത്തെ നിലയില്‍ നാല് ക്ലാസ്സ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ടാമത്തെ നിലയില്‍ ആറ് ക്ലാസ്സ് മുറികളുമാണുള്ളത്. കൂടാതെ ഓരോ നിലകളിലും ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികളും ലിഫ്റ്റിനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിഫിക്കേഷന്‍, പ്ലംബിങ്, ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം തുടങ്ങിയ എല്ലാ ഫിനിഷിങ് വര്‍ക്കുകളും ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 27000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളുന്ന മഴവെള്ള സംഭരണി, പിവിസി സെപ്റ്റിക് ടാങ്ക് എന്നിവയും ഈ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കില പി.എം.യു, എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗം വഴിയാണ് പദ്ധതിയുടെ നിര്‍വഹണം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!