മാള മെറ്റ്സ് കോളേജ് നടത്തിയ “പ്രോട്ടോസിന്ത് 2026” ബിൽഡത്തോണിൽ ബെസ്റ്റ് ഇന്നൊവേറ്റർ പുരസ്കാരം അമല നഴ്‌സിംഗ് കോളേജ് ടീമിന്

Share this News


മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് ഐ.ഇ.ഡി.സി.യും ബയോഡെക്‌നോളജി വിഭാഗവും തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാന തല ഹ
ബിൽഡത്തോൺ “പ്രോട്ടോസിന്ത് 2026” യിൽ തൃശൂർ അമല നഴ്‌സിംഗ് കോളേജ് ടീം മികച്ച പ്രകടനം കാഴ്ചവെച്ച് പതിനായിരം രൂപയും ‘ബെസ്റ്റ് ഇന്നൊവേറ്റർ’ പുരസ്കാരവും സ്വന്തമാക്കി. നവോത്ഥാന ആശയങ്ങൾ, സാമൂഹ്യപ്രയോജനമുള്ള പ്രോജക്ടുകൾ, സാങ്കേതിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയ മത്സരത്തിൽ ശക്തമായ മത്സരങ്ങളെ മറികടന്നാണ് ടീം ഈ നേട്ടം കൈവരിച്ചത്.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ചിന്ത, പ്രശ്നപരിഹാര കഴിവ്, ടീം വർക്ക് എന്നിവ മികച്ച രീതിയിൽ പ്രകടമാക്കിയ പ്രോജക്ടാണ് ജഡ്ജിംഗ് പാനലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. “ബെസ്റ്റ് വിഷനറി” പുരസ്കാരവും അയ്യായിരം രൂപയും നേടിയത് അങ്കമാലി ഫിസാറ്റ് കോളേജ് ടീമാണ്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സമ്മാനിച്ചു.
67 ടീമുകൾ പങ്കെടുത്ത ഈ സംസ്ഥാനതല ബിൽഡത്തോണിൽ 15 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 30 മണിക്കൂർ തുടർച്ചയായി കോളേജിൽ വച്ച് നടന്ന ഹാക്ക് ടു പ്രോഡക്ട് – ബിൽഡത്തോണിൽ ആരോഗ്യസംരക്ഷണം, സുസ്ഥിര വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമൂഹക്ഷേമം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രോജക്ടുകൾ അവതരിപ്പിച്ചത്.
എ.ഐ., ഐ.ഒ.ടി., ഹെൽത്ത് ടെക് എന്നിവയുമായി ബന്ധപ്പെട്ട നവീന ആശയങ്ങൾ പ്രദർശിപ്പിച്ച പരിപാടി വിദ്യാർത്ഥികളിൽ ഗവേഷണ മനോഭാവവും സ്റ്റാർട്ടപ്പ് ചിന്താഗതിയും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചത് തൃശൂർ, “ദ ലിറ്റിൽ ഗോൾഡ് ഫിഷ് ” (പോർട്ടറീസ് സ്റ്റുഡിയോ), സി ഇ ഓ അനു ചീരനാണ്. സമാപനയോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തത് കൊരട്ടി കിൻഫ്രാ പാർക്ക്, “ആർട്ടിക് ബാത്ത് ” ഫൌണ്ടറും മാനേജിങ് ഡയറക്ടറുമായ പോൾ തച്ചിലാണ്. വിദ്യാർത്ഥികളുടെ ഇത്തരം ക്രിയാത്മക നിർമ്മാണ ശ്രമങ്ങൾ ഭാവിയിൽ കൂടുതൽ വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ആയിനിക്കൽ വിജയികളെ അഭിനന്ദിച്ച് അഭിപ്രായപ്പെട്ടു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാഡൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് എ ഖാദർ, ഐ ഇ ഡി സി പ്രോഗ്രാം ഓഫീസറും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം മേധാവിയുമായ പ്രൊഫ. രേഖ എം തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!