ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായി കാലിക്കറ്റ് യൂണിവേഴ്സിറ്റി; ക്യാപ്റ്റൻ കില ടി.എ

Share this News

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് മികച്ച പ്രകടനം കാഴ്ചവെച്ച് റണ്ണേഴ്സ് അപ്പായി. വിവിധ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം ഫൈനലിൽ എത്തി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ടീമിൻറെ ക്യാപ്റ്റൻ ആയിരുന്നു കില ടി.എ. സ്കൂൾ തലത്തിൽ തന്നെ കഴിവ് തെളിയിച്ച കില  വിവിധ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി തണ്ടാശ്ശേരി അരവിന്ദാക്ഷൻ , ഷാലി ദമ്പതികളുടെ മകളാണ് കില.ഇരിഞ്ഞാലക്കുട ഓട്ടോണമസ് ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥിനിയാണ് കില

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!